Tuesday, January 22, 2019


നമ്മുടെ സിനിമകൾ കുട്ടികളെ എത്രത്തോളം പരിഗണിക്കുന്നു .കഴിഞ്ഞ ദിവസങ്ങളിൽ ആയി കുറെ കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ കണ്ടു. അതിൽ ഒന്നൊഴിച്ചു ബാക്കി ഉള്ളതെല്ലാം ഇറാൻ സിനിമകൾ ആയിരുന്നു .

Turtles Can Fly (2004)


ഇറാക്ക് തുർക്കി അതിർത്തിയിൽ ഇറാക്ക് അമേരിക്ക യുദ്ധകാലത്തു നടക്കുന്ന കഥയാണ് 

Turtles Can Fly 

.രണ്ടുകൈകളും നഷ്ട്ടപ്പെട്ട ബാലനും ഹെൻഗോവ്  ,അവന്റെ സഹോദരിയും, ആഗ്രിൻ  ,അവർക്കു കിട്ടിയ ഒരു കുഞ്ഞും ,സാറ്റലൈറ്റ് എന്ന ഒരു ബാലനും ആണ് കഥാപാത്രങ്ങൾ .കുർദുകളുടെ വിഷയം നല്ലവണ്ണം കൈകാര്യം ചെയ്യുന്നു .അച്ഛനമ്മമാർ ഇല്ലാത്ത കുട്ടികളുടെ നേതാവായി സാറ്റ്ലൈറ്റും .ചെറു പ്രായത്തിൽ  സൈനികർ പീഡിപ്പിച്ച അഗ്രിൻ കടുത്ത ആത്മഹത്യാ പ്രവണത ഉള്ള കുട്ടി ആണ് .രണ്ടുകൈകൾ ഇല്ലാത്ത ഹെൻഗ്രിൻ ആവട്ടെ തന്റെ വായ കൊണ്ട് മൈനുകൾ എടുക്കാൻ വിദഗ്‌ധനുമാണ് . ഈ മൈനുകൾ വിറ്റു  കിട്ടുന്ന കാശുകൊണ്ടാണ് കുട്ടികളുടെ ചിലവുകൾ കഴിയുന്നത് .സാറ്റലൈറ്റ്   അമേരിക്കക്കാർ വരുന്നത് കൊണ്ട് കുറെ മുറി  ഇംഗ്ലീഷ് ഒക്കെ പഠിച്ചു   അമേരിക്കൻ പട്ടാളത്തെ കാത്തിരിക്കുവാണ് . ടീവിയുടെ ഡിഷ് ആന്റിന സ്ഥാപിക്കാൻ മിടുക്കനും ആണ്  സാറ്റലൈറ്റ്    .യുദ്ദത്തിന്റെ കെടുതികളും കുട്ടികളെ  യുദ്ധം എങ്ങനെ ബാധിക്കുന്നതു എന്ന് നന്നായി വരച്ചതു കാട്ടുന്നു ഈ ചിത്രം .

Sunday, January 20, 2019

വികസനത്തിന് മുഖ്യ മന്ത്രിക്കു മുന്നിൽ എന്റെ 5 ഇന പരിപാടികൾ
1 .നല്ല ആരോഗ്യമുള്ള മനസിലെ നല്ല ചിന്തകൾ ഉണ്ടാവു .മാലിന്യ സംസ്കരണ ത്തിനു ഐസക്ക് സർ മുന്നോട്ടു വെച്ചമാതിരി മാതൃകകൾ ഉണ്ടാവണം .ഭക്ഷണത്തിലെ കീട നാശിനികൾ പരിശോദിക്കുന്നതിനായി മെച്ചപ്പെട്ട ലാബുകൾ സ്ഥാപിക്കണം .സ്വകാര്യമേഖലയിൽ ഇത്തരം സ്ഥാപങ്ങളെ ഉയ്രന്നു വരുന്നതിനു പ്രോത്സാഹിപ്പിക്കുക . ആയുഷ് എന്നാ വകുപ്പ് നിലവില വന്നു ഗവേഷണത്തിന് നിറയെ സാധ്യത ഉള്ള മേഖല ആണ് അത് .ടൂറിസം മേഖലകളിൽ പ്ലാസ്റ്റിക്‌ നിരോധനം കൊണ്ട് വരണം .അടിയന്തിരമായി മഴ ക്കുഴികൾ സ്ഥാപിക്കണം
2.വിദ്യ ഭ്യാസ മേഖലയിൽ ഫിനിഷിംഗ് സ്കുളുകൾ ആരംഭിക്കണം , BTech പോലുള്ള കോഴ്സുകൾ കഴിഞ്ഞാൽ ആ മേഖലയിലെ തൊഴില് ചെയുന്നതിന് മറ്റും അത് സഹായിക്കും .അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസം ചെയുന്നതിനും അതിൽ തൊഴിൽ ചെയുന്നതിനും .സ്റ്റാർട്ട്‌ അപ്പുകൾ തുടങ്ങുന്നതിനും ഗവേഷണത്തിനും ഓൺലൈൻ ഹെൽപ് സെന്റെർ ഉണ്ടാവണം
3.പൊതുമരാമത് ജോലികൾ മുഴുവൻ ഓൺലൈൻ ടെണ്ടറുകൾ ആക്കണം . സ്ഥലം ഏറ്റെടുക്കുന്നതിനു അതിവേഗ കോടതികൾ സ്ഥാപിക്കണം . എട്ട്ടുക്കുന്ന സ്ഥലങ്ങൾക്ക് ന്യായ വില നൽകാൻ കഴിയണം .പൊതു മരാമത്ത് പണികൾക്ക് മറ്റു വകുപ്പുകളുമായി ഉള്ള ഏകോപന സംവിധാനം ഉണ്ടാകണം (ജല വകുപ്പ്, വിവര സാങ്കേതിക വകുപ്പ് മുതലായവ ഉദാഹരണങ്ങൾ ആണ്). വൻകിട പദ്ധ്ടതികൾ മാസാമാസം അവലോകനം ചെയ്യേണ്ടതാണ്‌
4.വ്യവസായങ്ങൾ തുടങ്ങാൻ ഏകജാലകം ഇപ്പോൾ തന്നെ യുണ്ട് പക്ഷേ കേരളത്തിന്റെ കാലാവസ്ഥക്ക് ഉതകുന്ന IT , electronics ,ടൂറിസം ,കയർ ,നാളീകേര ഉൽപ്പന്നങ്ങൾ , ആയുർവേദം തുടങ്ങിയവയ്ക്ക് മുൻഗണന കൊടുക്കണം . അന്തരീക്ഷ മലനീകരണം എങ്ങനെ കുറച്ചു വ്യവസായങ്ങളെ വളർത്താം എന്നതിന് സർക്കാർ നയം പ്രഖ്യാപിക്കണം.
5.നെൽ കൃഷി ചെയുന്നവരുടെ നെല്ല് പാടത്ത് കിടന്നു മുളക്കുന്നത്‌ കാണാൻ ഇടവന്നിട്ടുണ്ട് കർഷക ഉൽപ്പങ്ങൽക്കു ന്യായ വില കിട്ടാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യണം .ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം . 

Saturday, August 19, 2017

സ്ത്രീയെ വിമോചനകക്കാർ അറിയാൻ 




1 സ്ത്രീയും  പുരുഷനും  ജൈവപരമായി  തന്നെ രണ്ടു വ്യക്തികൾ ആണ് അതിനാൽ അവരുടെ കഴിവും വ്യത്യാസപ്പെട്ടിരിക്കുന്നു

2. അടിസ്ഥാനപരമായി സ്ത്രീ പുരുഷനേക്കാൾ ഉയർന്നു നിൽക്കുന്നു സൃഷ്ഠിയുടെ  വിത്ത് പാകുന്നതിനുമാത്രമേ ഭൗതികമായി പുരുഷന് കഴിവുള്ളു  സ്ത്രീ  അവിടെ വ്യത്യസ്ത ആണ് അവൾ ജൻമം  നൽകുന്നു കുട്ടികളെ വളർത്തുന്നു കുട്ടികളുമയിട്ട്  മാസികമായും  ഭൗതികമായും അടുപ്പവും അമ്മക്ക് തന്നെ , നോക്കു  പട്ടി  ആയാലും കോഴി ആയാലും അതിന്റെ മക്കൾ അമ്മയുടെ കൂടെ ആണ് അച്ഛനെ അവിടെ കാണാൻ പറ്റുമോ ഇല്ല

3.പുരുഷനു കായികമായി കഴിവ് ഉണ്ടെങ്കിൽ  സ്ത്രീയ്ക്ക് അത് മാനസികമായി ആണ്  പുരുഷന്റെ കായികമായ കഴിവിനെ ജൈവപരമായി  സ്ത്രീ ആര്ജിക്കുക എന്നത് പുരുഷന് മേലുള്ള മേധാവിത്തം സ്ഥാപിക്കുക എന്നതാണ് , അത്തരത്തിലൊരു മത്സരം ആണോ സ്ത്രീ ഉന്നം വെക്കേണ്ടത് അല്ല അവളുടെ കഴിവ് അവൾ തിരിച്ചറിയുക തന്നെ വേണം  അല്ലാത്ത പക്ഷം അവൾ നേടുന്ന സന്തോഷം ക്ഷണികമാകും . അല്ലെങ്കിൽ അവൾ അവളുടെ സ്വത്വം മറന്നു പുരുഷൻ ആയി തീരുകയോ  മറ്റൊരു മേധാവിത്വം സ്ഥാപിച്ചു എടുക്കുകയോ ചെയ്തത് കൊണ്ട് എന്ത് നേട്ടം ?

4 .സ്ത്രീക്ക് 33 ശതമാനം സംവരണം നൽകുന്നതോടെ അവൾ സ്വതന്ത്ര ആകുമോ ഇല്ല കായികമായ കുറവ് അവളുടെ ഉള്ളിൽ ഉണ്ട് പക്ഷെ മാസികമായ കഴിവ് അവൾക്കു പുരുഷനേക്കാൾ ഉണ്ടുതാനും അവൾ സ്വയം ഒരു കസേര കണ്ടത്തേണ്ടിയിരിക്കുന്നു  അല്ലാതെ ഒരു പുരുഷ മേധാവിത്തം അവൾക്കു ഇട്ടു കൊടുക്കുന്ന ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിക്കുകയല്ല  വേണ്ടത്  സ്ത്രീയ്ക്ക് വിമോചനം വേണ്ടത് അവളിൽ നിന്ന് തന്നെ ആണ് .പുരുഷനെ പോലെ ആകുകക എന്നണതാണ് അവളുടെ ലക്‌ഷ്യം പക്ഷെ അവളുടെ സ്വത്വം എന്താണെന്നു മനസിലാക്കി അതാവുക എന്നതാവണ്ടേ അവളുടെ ലക്‌ഷ്യം .ഇത്തരത്തിൽ ഒരു സമൂഹത്തെ സൃഷ്ട്ടിക്കുന്നതിൽ പുരുഷനെ പോലെ സ്ത്രീക്കും പങ്കുണ്ട്

5 . ഒരാളുടെ ജീവിതത്തിൽ വീട്ടമ്മയാകുക , കവിയാകുക ,പണക്കാരനാകുക അതൊക്കെ അവരുടെ ഓപ്ഷൻ ആണ് പക്ഷെ കുടുബത്തിൽ  അമ്മയുൾപ്പടെ ഉള്ളവർ സ്ത്രീയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട് . എന്നാൽ ഇതിൽ എല്ലാം ഉപരി അവൾ എവിടെ ആണ് സന്തോഷം കണ്ടെത്തുന്നത് എന്നല്ലേ മനസിലാക്കേണ്ടത് അവളുടെ സ്വാതന്ത്രം അത് തന്നെ ആണ്  അതിന്റെ അളവുകോൽ ചതര വടിവിൽ ഉണ്ടാക്കി ഇതാണ് അവൾ കണ്ടെത്തേണ്ടത് എന്ന അർത്ഥത്തിൽ ചിന്തിക്കാതെ പറയുമ്പോൾ    സംവാദത്തിനു ഇടമില്ലാതാകുന്നു

Tuesday, August 15, 2017


nostalgia 






മരണത്തെ മരണം കൊണ്ട് തോൽപ്പിക്കനാകുമോ 

അതെ  മരണത്തെ മരണം കൊണ്ട് തോൽപിക്കാനാകുമോ  അതൊരു ചോദ്യമാണ് ?????

യുപിയിലെ 75 കുട്ടികൾ മരിക്കുമ്പോൾ   ആ കുട്ടികളുടെ അമ്മയോട്  ചിലർ പറയും  ദാ  നോക്ക്  അങ്ങ് കേരളത്തിൽ  പനി  വന്നു 500 പേർ  ആണ്  മരിച്ചത്  അപ്പോൾ  ആ ആ  അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറയും , 

ചോരമണക്കുന്ന  ചോദ്യമെറിയുന്നവർ   അറിയണം  ഇതിനു നാമോരുത്തരും  ഉത്തരവാദികൾ  ആണ്  ആദിവാസികൾ  മരിക്കുമ്പോൾ കൃഷി  നടത്തി  എത്തിയോസ്‌  കാറിൽ ചിലർ അങ്ങനെ  പോകുന്നു  ഒരു മരണത്തെ മറ്റൊരു മരണം കൊണ്ടല്ല  തടുക്കേണ്ടത്  

കടമ 

കടമ  എന്നൊന്നുന്നുണ്ട്   ഈ  സമൂഹം മറന്നുപോയ ഒന്ന്  ഇറാഖിലെയും ക്യൂബയിലും മാത്രമല്ല  ഉത്തരപ്രദേശിലെയും ബീഹാറിലെയും  രാജസ്ഥാനിലേയും മധ്യ പ്രദേശത്തെയും കുഞ്ഞുങ്ങൾ  നമ്മുടെ കുഞ്ഞുങ്ങൾ ആണ്  അവർക്കു പോഷക ആഹാരം കൊടുക്കാൻ  നമുക്കാകണം DYFI  , RSS  അത് ചെയ്യണം  അവർക്ക്   ജാതി തിരിവില്ലാതെ പോഷക ആഹാരം  കിട്ടണം , മരിക്കുമ്പോൾ  കൊണ്ടുപോകാൻ  ആംബുലൻസ് വേണം സർക്കാർ കണ്ണ് അവിടെ എത്തുന്നില്ല എങ്കിൽ  നമ്മുടെ കണ്ണ് എത്തണം 


കണ്ണേ തുറക്കുക  !!!