നമ്മുടെ സിനിമകൾ കുട്ടികളെ എത്രത്തോളം പരിഗണിക്കുന്നു .കഴിഞ്ഞ ദിവസങ്ങളിൽ ആയി കുറെ കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ കണ്ടു. അതിൽ ഒന്നൊഴിച്ചു ബാക്കി ഉള്ളതെല്ലാം ഇറാൻ സിനിമകൾ ആയിരുന്നു .
Turtles Can Fly (2004)
ഇറാക്ക് തുർക്കി അതിർത്തിയിൽ ഇറാക്ക് അമേരിക്ക യുദ്ധകാലത്തു നടക്കുന്ന കഥയാണ്
Turtles Can Fly
.രണ്ടുകൈകളും നഷ്ട്ടപ്പെട്ട ബാലനും ഹെൻഗോവ് ,അവന്റെ സഹോദരിയും, ആഗ്രിൻ ,അവർക്കു കിട്ടിയ ഒരു കുഞ്ഞും ,സാറ്റലൈറ്റ് എന്ന ഒരു ബാലനും ആണ് കഥാപാത്രങ്ങൾ .കുർദുകളുടെ വിഷയം നല്ലവണ്ണം കൈകാര്യം ചെയ്യുന്നു .അച്ഛനമ്മമാർ ഇല്ലാത്ത കുട്ടികളുടെ നേതാവായി സാറ്റ്ലൈറ്റും .ചെറു പ്രായത്തിൽ സൈനികർ പീഡിപ്പിച്ച അഗ്രിൻ കടുത്ത ആത്മഹത്യാ പ്രവണത ഉള്ള കുട്ടി ആണ് .രണ്ടുകൈകൾ ഇല്ലാത്ത ഹെൻഗ്രിൻ ആവട്ടെ തന്റെ വായ കൊണ്ട് മൈനുകൾ എടുക്കാൻ വിദഗ്‌ധനുമാണ് . ഈ മൈനുകൾ വിറ്റു കിട്ടുന്ന കാശുകൊണ്ടാണ് കുട്ടികളുടെ ചിലവുകൾ കഴിയുന്നത് .സാറ്റലൈറ്റ് അമേരിക്കക്കാർ വരുന്നത് കൊണ്ട് കുറെ മുറി ഇംഗ്ലീഷ് ഒക്കെ പഠിച്ചു അമേരിക്കൻ പട്ടാളത്തെ കാത്തിരിക്കുവാണ് . ടീവിയുടെ ഡിഷ് ആന്റിന സ്ഥാപിക്കാൻ മിടുക്കനും ആണ് സാറ്റലൈറ്റ് .യുദ്ദത്തിന്റെ കെടുതികളും കുട്ടികളെ യുദ്ധം എങ്ങനെ ബാധിക്കുന്നതു എന്ന് നന്നായി വരച്ചതു കാട്ടുന്നു ഈ ചിത്രം .

No comments:
Post a Comment